കേട്ടിട്ടുണ്ട്....
ലോകത്തിന്റെ സ്പന്ദനം കണക്കിലാണെന്ന്
കേട്ടിട്ടുണ്ട്
കണക്ക് അറിഞ്ഞാല്‍ കണ്ണ് തെളിഞ്ഞെന്ന്
പക്ഷേ കണക്കില്‍ എന്നും ഞാന്‍ വളരെ മോശം
കണക്കുകൂട്ടലൊന്നും ശരിയല്ല
കാണുന്നതൊന്നും ശരിയല്ല
എന്തുകൊണ്ടാണെന്ന് അറിയില്ല
കണക്കില്‍ മോശമായതിനാല്‍ കണക്കുകൂട്ടല്‍ പിഴക്കുന്നതാണോ
അതോ
കണക്കുകൂട്ടല്‍ പിഴക്കുന്നതിനാല്‍ കണക്കില്‍ മോശമാവുന്നതൊ....
എന്തായാലും വളരെ മോശം.
ഒന്നും ഒന്നും കൂട്ടുമ്പോള്‍
എനിക്കെപ്പോഴും കിട്ടുന്നു
പിന്നേയും ഒരു ഒന്ന്...
വലിയ ഒരു 'ഒന്ന്' അല്ലാ...
തീരെ ചെറിയ ഒരു 'ഒന്ന്'
ഒറ്റക്കൊരു ഒന്ന്
ഒറ്റക്കൊരു ഞാന്‍
ഒന്നായ ഒറ്റയായ ഞാന്‍
Monday, October 6, 2008
Subscribe to:
Posts (Atom)
