Thursday, August 14, 2008

ഓര്‍മ്മകള്‍ മരിക്കുമോ.....

അറിഞ്ഞോ ഒരു വിശേഷം..?????
എന്റെ മുത്തശ്ശന്റെ നൂറാം പിറന്നാളാണു....
മുത്തശ്ശന്‍ ഇല്ലെങ്കിലും പിറന്നാള്‍ ഗം ഭീരമാക്കാനാണു തീരുമാനം....!!!!
അതൊക്കെ എനിക്കും ഇഷ്ടപ്പെട്ടു..
പക്ഷെ.. അതുകൊണ്ടൊന്നും അവസാനിക്കുന്നില്ല പരിപാടികള്‍.....

അവരെല്ലാവരും കൂടി ഒരു മൃൂസിയം ഉണ്ടാക്കാന്‍ പോകുന്നു. മുത്തശ്ശന്‍ ഉപയോഗിച്ചിരുന്ന സാധനങ്ങള്‍, മുത്തശ്ശന്റെ പ്രിയപ്പെട്ട പുസ്തകങ്ങള്‍, മുത്തശ്ശന്‍ എഴുതിയ എഴുത്തുകള്‍ എല്ലാം കൂട്ടിച്ചേര്‍ത്തൊരു മുത്തശ്ശന്‍ മൃൂസിയം......
അതും നല്ലതു തന്നെ....
എനിക്കും ഇഷ്ടായി...
പിന്നെ വല്ല്യച്ച്ചന്‍ പറഞ്ഞൊരു കാര്യമാണു എനിക്കു തീരെ ഇഷ്ടപ്പെടാത്തത്...

മുത്തശ്ശന്‍ എനിക്കായി എഴുതിയ കത്തുകളൊക്കെ ഞാനും സം ഭാവന ചെയ്യണമെന്ന്.... ഇതെവിടുത്തെ ഏര്‍പ്പാടാ.....
എന്റെ കൈയ്യിലുള്ളതൊക്കെ കാണാതെ പോയീ എന്നു കടുപ്പത്തിലൊരു നുണ തട്ടിവിടാനാണു എനിക്കു തോന്നിയത്...
പക്ഷെ അമ്മയുടെ നോട്ടം കണ്ടപ്പോള്‍ അതു വേണ്ടാ എന്നു വെച്ചു.

എനിക്കാണെങ്കില്‍ ഒരു നല്ല മഴ പെയ്താല്‍, ഒരു നല്ല തമാശ കേട്ടാല്‍, ഒരു നല്ല പുസ്തകം വായിച്ചാല്‍, നന്നായിട്ടൊന്നു സങ്കടം വന്നാല്‍, എന്തിനു പറയുന്നു ഒരു നല്ല മിഠായി തിന്നാല്‍ പോലും മുത്തശ്ശനെ ഓര്‍മ്മ വരും....
മുത്തശ്ശനെ ഓര്‍മ്മ വരുമ്പോഴൊക്കെ എനിക്കു മുത്തശ്ശന്റെ അടുത്തിരിക്കാന്‍ മോഹം വരും....
ഒന്നു തൊടാന്‍ മോഹം വരും... അപ്പോഴൊക്കെ എനിക്കു കൂട്ടു വരാറുള്ളത് എനിക്കായി മുത്തശ്ശന്‍ എഴുതിയ എഴുത്തുകളാണു.
മുത്തശ്ശന്റെ എഴുത്തുകള്‍ വായിക്കാന്‍ എന്തൊരു രസമാണെന്നറിയ്യോ..... അടുത്തുവന്നിരുന്നിങ്ങനെ പറയുകയാണെന്നേ തോന്നൂ. വായിച്ചു കഴിഞ്ഞാലും മുത്തശ്ശന്റെ ചിരിയും, മുത്തശ്ശന്റെ മണവും ഒക്കെയിങ്ങനെ നമുക്കു ചുറ്റിനും ഉള്ളതു പോലെ....

അതാണിപ്പൊ ഇവരൊക്കെ കൂടി തട്ടിപ്പറിക്കാന്‍ പോകുന്നത്...
അല്ലെങ്കിലും ഈ കത്തുകളൊക്കെ മൃൂസിയത്തില്‍ വെക്കാനുള്ളതാണോ.....???

ഒന്നും പറഞ്ഞിട്ടു കാര്യമില്ല സുഹൃത്തേ....
ഇവിടെ ഇതും ഇതിലപ്പുറവും നടക്കും........

---- This message contains Malayalam characters. If you have problem in reading it please change the encoding type to UTF-8. This can be done by clicking on View -> Encoding -> Unicode-UTF8 in Internet Explorer. Please visit www.keraleeyam.cjb.net for malayalam font and Malayalam text editor----

7 comments:

Bigesh said...

priyapetavarellam namme vittu piriyunathu orikkalum markkan pattatha kure nalla ormkal bakki vachanu enne palthum ormipichu eee post thanks thank oyu very much

ഗോപക്‌ യു ആര്‍ said...

മുത്തശ്ശന്‍ ഇല്ലെങ്കിലും പിറന്നാള്‍ ഗം ഭീരമാക്കാനാണു തീരുമാനം....!!!!
U R FROM??
and who cares the letters
in this age of sms,email....

Lajeev said...

കത്തുകള്‍ കൊടുക്കേണ്ടിവരുമോ??? :(

ഷിജു said...

കത്തുകള്‍ കൊടുക്കേണ്ടി വന്നാലും മുത്തശ്ശന്റെ ഓര്‍മ്മകള്‍ എന്നും കൂട്ടിനുണ്ടായിരിക്കട്ടെ....

മനീഷ് said...

വിധി തരും വേര്‍പാടുകള്‍ ഉണ്ടായാലും ചിലപ്പോള്‍ ഓര്‍മയ്ക്കായി എന്തെങ്കിലും അവശേഷിക്കും..... ആ ശേഷിപ്പില്‍ നിന്നു ലഭിക്കുന്ന മന:സുഖം പറഞ്ഞു അറിയിക്കാന്‍ ആവാത്തതാണ്. ആ വികാരം മറ്റാര്‍ക്കും മനസ്സിലാവുകയുമില്ല. അത് നഷ്ടപ്പെടുമ്പോളുള്ള വേദനയും വലുതാവും. ആ നൊമ്പരം ഇവിടെ ഉണ്ടാവാതിരിക്കട്ടെ.....

ഏറെ നന്നാവുന്നുണ്ട് രചനകള്‍ എല്ലാം തന്നെ..... ലളിതമായ ഭാഷയില്‍ അസ്വാദനകരമായ രീതി അഭിനന്ദനാര്‍ഹമാണ്...... ആശംസകള്‍.........!!!!!!!!!!!!!

ശ്രീ said...

സാരല്യാന്നേ... ഒരു നല്ല ഉദ്ദേശ്ശത്തോടെയല്ലേ?

ആ കത്തുകള്‍ വഴി മുത്തശ്ശന്റെ സ്നേഹവും കരുതലും എല്ലാം എല്ലാവരാലും എന്നെന്നും ഓര്‍മ്മിയ്ക്കപ്പെടട്ടേ...

joice samuel said...

:)