Monday, October 6, 2008

പാഠം ഒന്ന്

കേട്ടിട്ടുണ്ട്....

ലോകത്തിന്റെ സ്പന്ദനം കണക്കിലാണെന്ന്

കേട്ടിട്ടുണ്ട്

കണക്ക് അറിഞ്ഞാല്‍ കണ്ണ് തെളിഞ്ഞെന്ന്

പക്ഷേ കണക്കില്‍ എന്നും ഞാന്‍ വളരെ മോശം

കണക്കുകൂട്ടലൊന്നും ശരിയല്ല

കാണുന്നതൊന്നും ശരിയല്ല

എന്തുകൊണ്ടാണെന്ന് അറിയില്ല

കണക്കില്‍ മോശമായതിനാല്‍ കണക്കുകൂട്ടല്‍ പിഴക്കുന്നതാണോ

അതോ

കണക്കുകൂട്ടല്‍ പിഴക്കുന്നതിനാല്‍ കണക്കില്‍ മോശമാവുന്നതൊ....

എന്തായാലും വളരെ മോശം.

ഒന്നും ഒന്നും കൂട്ടുമ്പോള്‍

എനിക്കെപ്പോഴും കിട്ടുന്നു

പിന്നേയും ഒരു ഒന്ന്...

വലിയ ഒരു 'ഒന്ന്' അല്ലാ...

തീരെ ചെറിയ ഒരു 'ഒന്ന്'

ഒറ്റക്കൊരു ഒന്ന്

ഒറ്റക്കൊരു ഞാന്‍

ഒന്നായ ഒറ്റയായ ഞാന്‍

5 comments:

മനീഷ് said...

കണക്കുകള്‍ പിഴക്കാനുള്ളതല്ല..... പാഴാക്കാനുള്ളതും അല്ല....
തെറ്റിലൂടെ ശരിയെ അറിയാന്‍ ശ്രമിക്കുക...
ഒരു ചെറിയ ഒന്നിന് പകരം ഒരുപാടു വലിയ ഒന്നുകള്‍ ആവുക....
അങ്ങനെയാവാന്‍ കഴിയട്ടെ.....
പിഴക്കുന്ന കണക്കുകള്‍ ഇനി
പിഴക്കാതിരിക്കാനുള്ള ചൂണ്ടു പലകയാണ്...,
തെറ്റുകളെ ശരിയുടെ പെട്ടകത്തില്‍
അടക്കം ചെയ്യാന്‍ കഴിയും
എന്ന തിരിച്ചറിവ് ഉണ്ടെങ്കില്‍
ഒന്നും ഒന്നും ഒരു ചെറിയ ഒന്നു ആവാതിരിക്കും.....

==================== Maneesh

ശ്രീ said...

കണക്കുകള്‍ പിഴയ്ക്കാതിരിയ്ക്കട്ടെ...

വരവൂരാൻ said...

കണക്കില്‍ മോശമായതിനാല്‍ കണക്കുകൂട്ടല്‍ പിഴക്കുന്നതാണോ
കണക്കുകൂട്ടല്‍ പിഴക്കുന്നതിനാല്‍ കണക്കില്‍ മോശമാവുന്നതൊ....
എന്തുകൊണ്ടാണെന്ന് അറിയില്ല
തീർച്ചയായും നാം പൂജ്യമാണു.
ആശംസകളോടെ

Anonymous said...

ആ ഒന്നും ഒന്നും കൂട്ടി കിട്ടുന്ന ഇമ്മിണി ചെറ്യ ഒന്നില്‍ നിന്നും
ഒരു ഒന്ന് കുറച്ചു നോക്കു. എന്ത് കിട്ടും ? പൂജ്യമോ ഒന്നോ ????

R Niranjan Das said...

the last lines are really touching...sammathichirikkunnu...