എന്റെയുള്ളില്‍ മഞ്ഞ് പെയ്യുകയായിരുന്നു
മരവിച്ച മഞ്ഞ്
എനിക്കു ചുറ്റിനും ഇരുട്ടായിരുന്നു
കട്ടി കൂടിയ ഇരുട്ട്
ഈ തണുപ്പില്‍ ... ഈ ഇരുട്ടില്‍...
ഞാന്‍ ഏകയായിരുന്നു
ഞാന്‍ ഒരു മഞ്ഞ് ദ്വീപായിരുന്നു
ഒരൊറ്റ നക്ഷത്രം പോലും ഇല്ലാതെ
എന്റെ ആകാശം ശൂന്യമായിരുന്നു
പിന്നൊരു ദിവസം വന്നു നീ
ഒരു നിലാ ചിരിയുമായി
ചിരിയുടെ ചൂടില്‍ മഞ്ഞുരുകി
അതൊരു ഗംഗയായൊഴുകി
ആ ഗംഗയിലൊരോളമായി ഞാനും
ഒരു കാറ്റായെന്നെ തഴുകി
ഒരു സുഗന്ധമായെന്നെ പുല്കി
ഒരു നാദമായെന്നില്‍ നിറഞ്ഞു നീ
എന്റെയുള്ളിലും തുടിക്കുന്നു
ചുവക്കുന്നു
എന്റെ ഹൃദയം...
Subscribe to:
Post Comments (Atom)
7 comments:
കൊള്ളാം. :)
കവിതയെ പറ്റീ അഭിപ്രായം പറയാന്‍ ആളല്ല്ല എങ്കിലും കുറച്ചു കൂടി നന്നാക്കാമായിരുന്നു എന്നു തോന്നുന്നു.
കാല്‍പ്പനിക ഭംഗി ഓളം വെട്ടുന്നു..
ഇഷ്ടമായി.
എന്റെയുള്ളിലും തുടിക്കുന്നു
ചുവക്കുന്നു
എന്റെ ഹൃദയം...
അപ്പോൾ "പ്രണയ കാലം" വീണ്ടും തുടങ്ങി
ആശംസകൾ
നഷ്ടപ്പെടാതെയിരിക്കട്ടെ ഈ ഹൃദയം
കൊള്ളാം
വളരെ നന്നായിരിക്കുന്നു......
സന്തോഷത്തില്‍ നിന്നും വേദനയിലെക്കുള്ള യാത്രക്ക്
പകരം വേദനയില്‍ നിന്നും സന്തോഷത്തിലേക്ക്.....
ചുട്ടു പൊള്ളുന്ന മരുഭൂമിയില്‍ നിന്നും
കുളിര് കാറ്റു വീശുന്ന ആരാമത്തിലേക്ക് ......
നന്നായിരിക്കുന്നു........
ആശംസകള്‍...!!!!!!
================== മനീഷ്
പ്രണയ കാലം....
എന്റെയുള്ളിലും തുടിക്കുന്നു
ചുവക്കുന്നു
എന്റെ ഹൃദയം...
“ഇടക്കിടക്ക് ഓരോ കലമുടക്കുമെന്നൊരു ദോഷം”
ഇതേതാ ഈ പുതിയ കലം...
അഭിനന്ദനം കുറഞ്ഞു പോയെന്നു കരുതി കവിത നിര്‍ത്തരുത്! നല്ല കവിതകളാണ്. ഇനിയും എഴുതൂ..
ആശംസകള്‍......
Post a Comment