ഉറക്കത്തിലൊരു , നീളൻ മുടി  വന്നെന്റെ തൊണ്ടയിൽ കുരുക്കിട്ടു
ഇരുട്ട് നിറഞ്ഞ മുറി. 
കഴുത്തിൽ തടവി ദുസ്വപ്നമെന്ന് തള്ളി , ഉണർന്നിരുന്നു..
നോക്കി നോക്കിയിരിക്കേ ഇരുട്ട് ഇണങ്ങി വന്നു
അരികിലുറങ്ങിക്കിടക്കുന്നവനെ 
തെളിഞ്ഞു കാണാം
നീണ്ട് നിവർന്ന് വലംകൈ നെഞ്ചമർത്തി
ഇളം ചിരിയോടെ .. സുഖമായി..
പുഞ്ചിരി പുരണ്ട ചുണ്ടിലൊരുമ്മ 
വെക്കാനായി കുനിഞ്ഞതും
 പിന്നെയുമാ മുടിയിഴകൾ
 പാഞ്ഞു വന്നെന്റെ
 കഴുത്തിൽ ചുറ്റി..
അവന്റെ നെഞ്ചിലും കഴുത്തിലും 
പടർന്ന് വിടർന്ന് കരിനാഗം പോലെ 
കറുത്ത് നീണ്ട മുടിയിഴകൾ.
ഇരുട്ടിലും തിളങ്ങുന്ന വെള്ളി മൂക്കുത്തി .. ചുവന്ന പൊട്ട്..
വലംകൈയ്യിനുള്ളിൽ
നെഞ്ചിലമർന്നൊതുങ്ങിയൊരുവൾ..
കുരുക്ക്  മുറുകിയെന്റെ തൊണ്ടയിൽ ചോര  ചുവയ്ക്കുന്നു..   ...
