Wednesday, August 13, 2008

യാത്രക്കാരി

അകലെയേതോ താരകം മിഴി ചിമ്മിയോ
കൂരിരുള്‍ക്കൂട്ടില്‍ ഞാനേകയോ

വഴികാട്ടിയാം ദീപം മറഞ്ഞുവോ
അലഞ്ഞുഴറി ഞാന്‍ വലയുമോ

കൂടെ വന്നൊരാ മിഴികള്‍ മടങ്ങിയോ
കരള്‍ പിളരും കാലം വന്നുവോ

കരുത്തേകുമാ കൈകള്‍ പിണങ്ങിയോ
നടവഴിയിലബല ഞാന്‍ വീഴുമോ

നീളുന്ന പാതയിലിരുളില്‍ ഞാനേക
ഒരു വിളി, നിന്‍ വിളിക്കായ് ഞാന്‍ കാത്തുവോ....

---- This message contains Malayalam characters. If you have problem in reading it please change the encoding type to UTF-8. This can be done by clicking on View -> Encoding -> Unicode-UTF8 in Internet Explorer. Please visit www.keraleeyam.cjb.net for malayalam font and Malayalam text editor----

2 comments:

mayilppeeli said...

ജീവിതയാത്രയില്‍ എല്ലാവരും ഏകാന്തപഥികരല്ലേ....കവിത നന്നായിട്ടുണ്ട്‌..

മനീഷ് said...

നീളുന്ന പാതയില്‍ ഇതു യാത്രയുടെ തുടക്കം മാത്രം...... മുന്നോട്ടുള്ള പാത പ്രകാശ പൂര്‍ണമാവട്ടെ...............

"ഇനിയും പരക്കും വെളിച്ചമാ വീഥിയില്‍...
ഏകാന്തതയ്ക്കിന്നോരര്‍ത്ഥമില്ല....
അകലത്തു മിന്നുന്ന താരകം മിന്മിഴി-
ക്കിന്നുണര്‍വേകി അടുത്തിടട്ടെ ........"

നന്നായിരിക്കുന്നു...........
ഇനിയും കൂടുതല്‍ കവിതകള്‍ എഴുതുക..........

===== മനീഷ്======