Sunday, August 24, 2008

പോലീസ്..... പോലീസ്

ഈ കഥാസന്ദര്‍ഭത്തിനോ, കഥാപാത്രങ്ങള്‍ക്കോ, ജീവിച്ചിരിക്കുന്നവരോ മരിച്ചു പോയവരോ ആയ ആരെങ്കിലുമായി ഏതെങ്കിലും വിധത്തില്‍ സാദൃശ്യം തൊന്നുന്നുവെങ്കില്‍, അത് യാദൃശ്ചികമല്ലാ..മനപൂര്‍വ്വമാണു

ഇതൊരു പഴയ കഥയാണു.
അനുഭവത്തിന്റെ ചൂടും ചൂരും ഉള്ള ഒരു പഴങ്കഥ....

പഴയതെന്നു പറയുമ്പോള്‍, പരശുരാമന്‍ കേരളത്തെ ഉയിര്‍ത്തെഴുന്നേല്‍പ്പിച്ചതിന്റെ മൂന്നാം പക്കമെന്നോ, അതുമല്ലെങ്കില്‍ കേരളത്തിലെ നാഷണല്‍ ഹൈവേകളിലൂടെ മൂളിപ്പാട്ടും പാടി നടക്കുന്ന മന്‍ചലുകളും, കുടമണികിലുക്കവും വിതറി കാളവണ്ടിക്കൂട്ടവും യാത്ര ചെയ്തിരുന്ന ആ സുന്ദര സുരഭില കാലമെന്നോ അല്ല ഞാനുദ്ദേശിക്കുന്നത്....

പിന്നെ.....ഇപ്പൊ ഉള്ളതു പോലെയൊക്കെ തന്നെ.....
കുഴികള്‍ നിറഞ്ഞ റോഡുകളും , അതില്‍ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ പറക്കുന്ന ബസ്സുകളും, തലയൊന്നു കുനിച്ചാല്‍ തലയില്‍ കൂടി വരെ ബൈക്കോടിക്കുന്ന യുവജനങ്ങളും, സന്ധ്യയാവാന്‍ കത്തിരിക്കുന്ന പവര്‍ കട്ടും, ചെവി കാര്‍ന്നു തിന്നുന്ന മൊബൈല്‍ ഫോണുകളും, ഹര്‍ത്താലും, ബന്ദും, റിയാലിറ്റി ഷോയും നിറഞ്ഞു തുളുമ്പുന്ന ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഒരു നാലു മാസം മുമ്പ് ഒരു നട്ടുച്ചക്ക് തോന്നിയ ഒരു നട്ടപിരാന്തില്‍ നിന്നാണീ സം ഭവപരമ്പരയുടെ തുടക്കം...
നാലക്ഷരം പഠിച്ചൂടെ എന്ന അമ്മയുടെചോദ്യത്തിനെ ഓഫ് സൈഡിലൂടെ ഒരു സിക്സര്‍ പറത്തി, വൈകിട്ടെന്താ പരിപാടി എന്നു ചിന്തിച്ചു വിഷമിക്കുമ്പോഴാണു ഈ ഒടുക്കത്തെ ഐഡിയയുടെ ഉത്ഭവം....

ഓര്‍ക്കൂട്ടില്‍ ഒരു കൂട് കൂട്ടിയിരുന്നു കുറെ കാലം മുമ്പ്.... പിന്നീടാവഴിക്കു പറന്നിട്ടില്ല... അതൊന്നു മാറാല തട്ടി വൃത്തിയാക്കി ഒന്നു പുതുക്കി പണിതാലോ എന്നൊരു ചിന്ത മിന്നല്‍ പിണരു പോലെ മനസ്സിലേക്കെത്തിനോക്കി. വിനാശ കാലേ വിപരീത ബുദ്ധി എന്നത് ശരി വെക്കും പോലെ ഞാനുടന്‍ തന്നെ ഉണര്‍ന്നു പ്രവര്‍ത്തിച്ചു.

നാലാള്‍ക്കാരോട് സംസാരിക്കേണ്ടി വരുന്ന സന്ദ്ര്‍ഭങ്ങളില്‍ നാക്കിറങ്ങി പോവുക, കാല്‍മുട്ട് കൂട്ടിയിടിക്കുക തുടങ്ങിയ ചില്ലറ സൂക്കേടുകളുടെ മൊത്തവിതരണക്കാരിയായിരുന്നതിനാല്‍, ഈ സായിപ്പിനെ കാണുമ്പോള്‍ കവാത്തു മറക്കുന്ന ഈ സ്വഭാവം ഒന്നു മാറ്റി നല്ല മണി മണിയായി സംസാരിക്കാനും പഠിക്കാം എന്നൊരു 916 സ്വര്‍ണ്ണം പോലെ സംശുദ്ധമായ ഉദ്ദേശ്യവും ഇതിന്റെ പുറകില്‍ ഉണ്ടായിരുന്നു...

നേരിട്ടു കാണാത്ത ആള്‍ക്കാരില്‍ നിന്നും തുടങ്ങി, ക്രമേണ വളര്‍ത്തിയെടുത്ത് കാണുന്നവരോടൊക്കെ സംസാരിക്കുക എന്ന സമത്വ സുന്ദര വ്യവസ്ഥിതിയായിരുന്നു എന്റെ സ്വപ്നം..( കുറ്റം പറയാന്‍ പറ്റുമോ......)

അങ്ങിനെ വലതു കാല്‍ വെച്ച് ഗ്രിഹപ്രവേശം നടത്തിയിട്ടും അതു വഴി ആരും പറക്കുന്നില്ല.. അങ്കവും കാണാം താളിയുമൊടിക്കാം എന്ന മട്ടില്‍ ഞാന്‍, നല്ല നടപ്പിനു രാഷ്ട്രപതിയുടെ സ്വര്‍ണ്ണ മെഡല്‍ വാങ്ങിയതും ജനത്തിരക്കേറിയതുമായ ഒരു കമൃൂണിറ്റിയിലേക്ക് ഒന്നെത്തി നോക്കി. ചേരയെ തിന്നുന്ന നാട്ടില്‍ നടുക്കഷ്ണം തന്നെ തിന്നണമല്ലൊ എന്നു കരുതി അതിലങ്ങ് സജീവമായി. കുറച്ച് ദിവസത്തേക്ക് വല്ല്യ കുഴപ്പമൊന്നും ഉണ്ടായില്ലാ..

എങ്കിലും എന്റെ അടക്കവും ഒതുക്കവും , നഖം കടിച്ച്, തല കുനിച്ചുള്ള നില്‍പ്പും, കാല്‍ വിരല്‍ കൊണ്ടുള്ള ചിത്രമെഴുത്തും, ഒക്കെ കൂടിയായപ്പോള്‍ ഒരു വശപ്പിശക് തോന്നിതുടങ്ങി. അവിടുള്ള പോലീസ് സേനയിലും, ഇന്റെലിജെന്‍സ് വിഭാഗത്തിലും ഒരാപത്ശങ്ക.
പണ്ട് അവര്‍ക്കിട്ട് പണി കൊടുത്ത ഒരു മിടുമിടുക്കിയുടെ പുനരവതാരമാണോ ഞാനെന്നൊരു സംശയം പടര്‍ന്നു പിടിച്ചു.( പാവം ഞാന്‍) അല്ലേലും കട്ടവനെ കിട്ടിയില്ലേല്‍ കിട്ടിയവനെ പിടിക്കുന്ന കാലമല്ലേ????

എനിക്കണെങ്കില്‍ ഒളിച്ചുകളി പണ്ടു തൊട്ടേ ഇഷ്ടമാ... ഈ പുതിയ ഒളിഞ്ഞിരിക്കല്‍ നല്‍കുന്ന സര്‍വ സ്വാതന്ത്ര്യത്തേയും പരമാവധി ഉപയോഗിച്ച്, എല്ലാ ചോദ്യങ്ങളിലും വഴുക്കി വീണും, അരിയെത്ര???? പയറഞ്ഞാഴി എന്നിങ്ങനെ കിറുക്രിത്യമായി ഉത്തരങ്ങള്‍ പറഞ്ഞും എന്റെ ബുദ്ധിശക്തിയില്‍ ഹര്‍ഷപുളകിതയായി മുന്നേറിക്കൊണ്ടിരുന്നു. എന്തിനേറെ പറയുന്നു.. പോലീസിന്റെ ഹിറ്റ്ലിസ്റ്റില്‍ പെടാന്‍ വല്യ താമസമൊന്നും വേണ്ടിവന്നില്ല.

അണിയറയില്‍ അരങ്ങേറുന്ന ഗൂഡാലോചനെയെക്കുറിച്ചൊന്നും അറിയാത്ത ഞാന്‍ പാറി പറന്ന് പാട്ടും പാടി രസിച്ചു. പോലീസ് അവരുടെ പണി തുടങ്ങി കഴിഞ്ഞിരുന്നൂ.. ലോക്കല്‍ പോലീസ്, ചില അന്താരാഷ്ട്ര ഏജന്‍സികളുടെ സഹായത്തോടെ വളരെ മനോഹരമായൊരു വല എനിക്കായ് നെയ്തു, വിരിച്ചിട്ടു. ഇളം മാന്‍ കിടാവുപോലെ നിഷ്കളങ്കയായ ഞാന്‍ വളരെ ക്രിത്യമായി ലാന്‍ഡിങ്ങും നടത്തി.

പിന്നത്തെ പൂരമൊന്നും പറയാനില്ല..... കൂടിയാലോചനകളായി, ചോദ്യം ചെയ്യലായി... അണ്ടിയോടടുക്കുമ്പോഴല്ലെ മാങ്ങയുടെ പുളിയറിയൂ.. കേരളാ പോലീസിന്റെ ബുദ്ധി ശക്തിയും, c.b.i യുടെ ഡമ്മി പരീക്ഷണവും ചേരും പടി ചേര്‍ത്തൊരു അന്വേഷണ പരമ്പര..
കാക്കയുടെ കൂട്ടില്‍ മുട്ടയിടാനായി കുയിലുകള്‍ ധാരാളമായി എത്തുന്ന കാലമായതിനാല്‍, ഓര്‍ക്കൂട്ടിലെ കൂട് എന്റേത് തന്നെയെന്നു തെളിയിക്കാന്‍ ഞാന്‍ വല്ലാതെ കഷ്ടപ്പെട്ടു. വിശ്വാസം പിടിചു പറിക്കാന്‍ പല വിധത്തിലും ശ്രമിച്ച് പരാജയപ്പെട്ട് ഗതികെട്ടൊരു പുലിയായി മാറിയ ഞാന്‍, അള മുട്ടിയാല്‍ ചേരക്കും കടിക്കാം എന്ന ആപ്തവചനം മനസ്സില്‍ ധ്യാനിച്ച്, കളരി പരമ്പര ദൈവങ്ങളെ കാല്‍ തൊട്ടുവണങ്ങി,പതിനെട്ടും കഴിഞ്ഞ് പത്തൊമ്പതാമത്തെ അടവ്, ഇടത്തും, വലത്തും നോക്കാതങ്ങ് പ്രയോഗിച്ചു. അതോടെ പോലീസ് ഫ്ളാറ്റ്...( അല്ലെലും പെണ്ണിന്റെ കണ്ണീരില്‍ അലിയാത്ത പോലീസ് ഹൃദയമുണ്ടോ...????)

സത്യവും ഇടക്കൊക്കെ പറയണല്ലോ.. പോലീസുകാരാണെങ്കിലും ആള്‍ക്കാരു മാന്യന്മാരാ... എന്റെ കൈയ്യിലിരിപ്പ് മനസ്സിലായതോടേ പിന്നെ യൂണിഫോമില്‍ ഈ വഴിക്കു വന്നിട്ടില്ല.

സംശയത്തില്‍ വിരിയണം സൗഹൃദം എന്നൊരു പുതിയ പഴംചൊല്ല് അപ് ലോഡ് ചെയ്താലോ എന്നു കൂലങ്കഷമായി ചിന്തിച്ചു കൊണ്ടിരിക്കയാണു ഞാനിപ്പോള്‍...

അങ്ങിനെ ഈ പഴങ്കഥയുടേയും അന്ത്യം ശുഭം...





വാല്‍ക്കഷ്ണം: കഞ്ഞിവെക്കല്‍ പോലീസുകാരുടെ ഒരു പഴയ പണിയായതിനാലും, എനിക്ക് കഞ്ഞി തീരെ ഇഷ്ടമില്ലാത്തതിനാലും കഞ്ഞി വെക്കാന്‍ പോലീസിനെ വിളിക്കാറില്ലെങ്കിലും ഗത്യന്തരമില്ലാത്ത സന്ദര്‍ഭങ്ങളില്‍ വീട്ടുകാവലിനും, വീടിന്റെ സോറി.. ബ്ലോഗിന്റെ അറ്റകുറ്റ പണികള്‍ക്കും, ചില അലങ്കാര പണികള്‍ക്കും ഞാനവരുടെ സേവനം ഉപയോഗപ്പെടുത്താറുണ്ടെന്നു ഈ സന്ദര്‍ഭത്തില്‍ വിനയപുരസ്സരം സ്മരിക്കുന്നു..

---- This message contains Malayalam characters. If you have problem in reading it please change the encoding type to UTF-8. This can be done by clicking on View -> Encoding -> Unicode-UTF8 in Internet Explorer. Please visit www.keraleeyam.cjb.net for malayalam font and Malayalam text editor----

19 comments:

ഹരീഷ് തൊടുപുഴ said...

കൊള്ളാലോ എഴുത്ത്.....തുടരുക
ആശംസകള്‍

ശ്രീ said...

സത്യത്തില്‍ എനിയ്ക്കു സംഭവം ക്ലിയറായില്ല. എന്തോ ഗുലുമാലാണെന്നു മാത്രം മനസ്സിലായി. പിന്നെ, ഹരീഷേട്ടന്‍ പറഞ്ഞതു പോലെ എഴുത്തിന്റെ ശൈലി കൊള്ളാം.
:)

Lajeev said...

"സംശയത്തില്‍ വിരിയണം സൗഹൃദം എന്നൊരു പുതിയ പഴംചൊല്ല് അപ് ലോഡ് ചെയ്താലോ എന്നു കൂലങ്കഷമായി ചിന്തിച്ചു കൊണ്ടിരിക്കയാണു ഞാനിപ്പോള്‍..."

അബടാ... പോലീസേ......... പോന്നോട്ടെ.... :)

Sunish Menon said...

വന്നു വന്നു ഇപ്പോള്‍ ആര്ക്കും ബ്ലൊഗിലൂടെ ഏതു പൊലീസുകാരനേയും ആക്രമിക്കാം എന്നായോ സ്തിഥി :(

Areekkodan | അരീക്കോടന്‍ said...

എനിയ്ക്കുo സംഭവം ക്ലിയറായില്ല.

Bigesh said...

hahahaha ayyyoooo njan late ayipoye vayikkan enikku sambavam baynkara clear ayeeeee policekarante oru karyam :D :D

keerthi said...

kurachu changes varuthiyittund.. ippo clear aayittundennu karuthunnu.
sreeyettaaa, areekkodan mashe....
onnoote onnu varane....

നവരുചിയന്‍ said...

ഇതിപോ അരിയെത്ര എന്ന് ചോദിച്ചപ്പോള്‍ പയറഞ്ഞാഴി എന്ന് പറഞ്ഞ പോലെ തന്നെ ആയി .... ഇനി ഞങ്ങളും പോലീസ് കളിക്കേണ്ടി വരുമോ ??? ഈ കഥ ഒന്നു മനസിലാക്കി എടുക്കാന്‍ ???

Sunish Menon said...

Bigesh nu entha clear aaye? :o

joice samuel said...

:)

jasmin° said...

keerthana...sho° enikku angottu ishtapettu sambhavam...aa ezhuthinte style okke kalakki°....aa paranja police karude shalyam echiri kooduthala°....aare kandaalum sashayikkum°.......pandu pattichittu poyi ennu paranja aa pennu undallo...evare nalla pole vellam kuidpichatha°...athanu evar aare kandalum samshayichu vala virikunathu°........deyvamey ee police karude aathmavinu shaanthi kodukkaneyyy....°

Bigesh said...

moylali kalakky :D

മനീഷ് said...

oകീര്‍ത്തിമുദ്രയുടെ മുഖമുദ്രയായ വ്യത്യസ്തത ഇവിടെയും തെളിയുന്നു….
ഇതിലെ ഓരോ പോസ്റ്റുകളും വളരെ വ്യത്യസ്തത പുലര്‍ത്തുന്നവയാണ്… അത് വളരെ നന്നായിരിക്കുന്നു….
പലര്‍ക്കും ഈ ഒരു പോസ്റ്റ് പൂര്‍ണ അര്‍ത്ഥത്തില്‍ ഉള്ക്കൊള്ളുവാനോ മനസ്സിലാക്കുവാനോ സാധിച്ചിരിക്കില്ല… പക്ഷെ അതിന് കാരണമുണ്ട്…. മറ്റൊരാള്‍ നുണയുന്ന മിഠായിയുടെ മധുരവും , അനുഭവിക്കുന്ന കഷായത്തിന്റെ കയ്പും കണ്ടു നില്ക്കുന്ന ഒരാള്‍ക്കു അനുഭവിക്കാനാവില്ലല്ലോ... അത്തരത്തില്‍ ഒന്നാണ് "പോലീസ്...പോലീസ് ".
എനിക്കേറെ ഇഷ്ടപ്പെട്ടത് മറ്റുള്ളവയില്‍ എല്ലാം ഉള്ളതുപോലെ രചനാ ശൈലിയാണ്....
"തല ഒന്നു കുനിച്ചാല്‍ തലയില്‍ കൂടി പോലും ബൈക്ക് ഓടിക്കുന്ന യുവജനങ്ങളും..." എന്ത് നന്നായിരിക്കുന്നു ഈ ഒരു പരാമര്‍ശം......... അത് പോലെ ഓര്‍മയില്‍ തങ്ങിനില്‍ക്കാന്‍ പാകത്തില്‍ പലതും ഇതിലുണ്ട്....
പലരും പരാമര്‍ശിച്ചത് പോലെയുള്ള അവ്യക്തത ഒഴിച്ച് നിര്‍ത്തിയാല്‍ വളരെ നന്നായിരിക്കുന്നു.......ഇനിയും ഏറെ എഴുതുക.......
ആശംസകള്‍.......!!!!!!!!!!!!!!!

================================== മനീഷ്

Unknown said...

keerthi....kalakki keeto....
ee blog inne patti keetu vannathannu....pakshe ithreyum pratheekshichilla...."police police" kidu.....eduttu parayavunna kure dialogs undu athil....(veedu kavalinum blog inte atta kutta panikalkkum avare njan upayogikkunnu....hehe....)
enthayalum muyilalli paranjattu pole police karkku nithya shanti kittumennu vicharikkam...innienkilum.....

Anonymous said...

ഉം. നന്നായി.

Anonymous said...

Excellent blog ....Why don't you advertise your blog a bit more so that many more people read about it? You can try www.mallutalk.com

Keep writing.

Anonymous said...

Nice blog...I have found a site with amazing jokes..
http://www.mallutalk.com/bjokes/display.jsp

Laiju Muduvana said...

ha ha ha ha ha ha ha ha ah ah ah aha ha.............
chiri ninnitu abhiprayam ezhutham........ ha ha ha ha ha ha ha ha ha ha.............

Sileesh said...

Police ippolum veedu kavalinu vararille ??? :P