Wednesday, November 5, 2008

ചിറകു നീര്‍ത്തുവാനാവാതേ..........

അടി തെറ്റിയാല്‍ ആനയും വീഴും എന്നല്ലേ.......

പിന്നെ ഒരു വെറും കീര്‍ത്തന മാത്രമായ ഞാനൊന്നു വീണതില്‍ ഇത്ര കുറ്റം പറയാന്‍ എന്താണുള്ളത്..????

ആന വീഴുമ്പോള്‍ കാലൊടിയാറുണ്ടോ.....????
എനിക്കറിഞ്ഞൂടാ...
എന്തായാലും ഞാന്‍ വീണപ്പോള്‍ അതും സം ഭവിച്ചു....

ഈ തിങ്കളാഴ്ച നല്ല ദിവസം എന്നൊക്കെ പത്മരാജന്‍ ചേട്ടന്‍ ചുമ്മാ പറയുന്നതാ...
അത്ര നല്ല ആഴ്ചയൊന്നുമല്ല ഈ തിങ്കളാഴ്ച..
അല്ലെങ്കില്‍ പിന്നെ ഒരു നല്ല നടപ്പുകാരിയായ എന്നെ തള്ളിയിട്ട് കാലൊടിച്ച് ഒരു മൂലയിലാക്കേണ്ട വല്ല കാര്യവുമുണ്ടോ ഈ തിങ്കളാഴ്ചക്ക്...

എല്ലാ ആഴ്ചയിലുമെന്നപോലെ തിങ്കളഴ്ചയും ഞാന്‍ എന്റെ പതിവു ശൈലിയില്‍ അതും ഇതുമൊക്കെ ചെയ്തും ഓരോന്നൊക്കെ തപ്പിയും തിരഞ്ഞും വെറുതെ സമയം കളയുകയായിരുന്നു. എങ്ങിനെയെങ്കിലും ഇത്തിരി നേരം വൈകി ബസ്സൊന്നു പോയിക്കിട്ടിയാല്‍, ഒരു മണിക്കൂറെങ്കില്‍ ഒരു മണിക്കൂര്‍, ക്ലാസ്സില്‍ കയറാതെ നടക്കാമല്ലോ എന്നൊരു ഗൂഢലക്ഷ്യവും ഇതിനു പുറകില്‍ ഇല്ലാതില്ല..

(അല്ലെങ്കില്‍ തന്നെ ഈ തിങ്കളാഴ്ചയൊക്കെ നേരെ ചെന്നു ക്ലാസ്സില്‍ കയറുന്നത് ഒരു കുറച്ചിലല്ലേ..)

അങ്ങിനെ മന്ദഗതിയില്‍ കാര്യങ്ങള്‍ നീക്കിക്കൊണ്ടിരിക്കുന്ന സമയത്താണു ഞാന്‍ അമ്മയുടെ മുന്നില്‍ ചെന്നു പെട്ടത്... അമ്മയുടെ നോട്ടവും ഭാവവുമൊക്കെ കണ്ടപ്പോ തന്നെ ഒരു പന്തികേട് തോന്നിയതാ..
എന്നാലും എന്റെ പരിപാടിയില്‍ വലുതായിട്ട് ഒരു മാറ്റം വരുത്തണമെന്നൊന്നും അപ്പോഴും കരുതിയതല്ല..

കുറച്ചൂടെ കഴിഞ്ഞപ്പോഴാണു , ഇത്തിരി വെളിച്ചം മുഖത്തും തലയിലും വീണത്....

പരീക്ഷ ഇങ്ങെത്താറായി...

ആവശ്യത്തിനു ക്ലാസ്സില്‍ കയറിയില്ലെന്നും പറഞ്ഞ്, പരീക്ഷ എഴുതാന്‍ സമ്മതിക്കില്ല എന്നെങ്ങാനും യൂണിവേഴ്സിറ്റി കടും പിടുത്തം പിടിച്ചാല്‍, എനിക്കു പിടിക്കാനായി എന്റെ മുന്നില്‍ അമ്മയുടെ പാദാരവിന്ദം മാത്രമേ കാണുകയുള്ളെന്നൊരു ചിന്ത ഇടിത്തീ പോലെ എന്റെ തലയില്‍ വീണത്.

അതോടെ ഞാന്‍ എന്റെ മെല്ലെപ്പോക്ക് നയം അവസാനിപ്പിച്ചു...
വണ്ടി റിവേഴ്സ് ഗിയറില്‍ നിന്നും നേരെ ടോപ്പ് ഗിയറിലേക്ക്.
പിന്നീടെല്ലാം വളരെ പെട്ടന്നായിരുന്നു.
മുകളിലേക്കോടുന്നു, താഴേക്കിറങ്ങുന്നു, കുളിക്കുന്നു......
എല്ലാം കഴിഞ്ഞിട്ടും പിന്നേയും 5 മിനുട്ട് ബാക്കി...

എന്നാല്‍ പിന്നെ മുത്തശ്ശി കുറേ നേരമായി പിന്നാലെ കൊണ്ടു നടന്നിരുന്ന പാലും കൂടി കുടിച്ചിട്ട് പോകാം എന്നു കരുതി തിരിഞ്ഞു നടന്നു.
അതു വരെ കാര്യങ്ങളെല്ലാം വളരെ ഭംഗിയായി നടന്നു.

പാല്‍ കുടിക്കാം എന്നു കരുതിയതോടെ എന്റെ ചീത്ത സമയവും തുടങ്ങി....
(ഇതാ പറയുന്നത് നല്ലതൊന്നും ചിന്തിക്കരുത്... പ്രവര്‍ത്തിക്കരുത്..)

എന്നാലും ഇതിനു മാത്രം തെറ്റൊന്നും ഞാന്‍ ചെയ്തിട്ടില്ല..
ഒന്നു 'ഡൈവ്' ചെയ്ത് ഗ്ലാസ്സ് കൈപ്പിടിയിലൊതുക്കാം എന്നു കരുതിയതേ ഉള്ളൂ...
അപ്പോഴേക്കും വീണിതല്ലോ കിടക്കുന്നു...
പേരിനു തറയില്‍ ഒരു തുള്ളി വെള്ളവും ഉണ്ടായിരുന്നു..
( അതേതായാലും ഭാഗ്യമായി... കുറ്റം കേള്‍ക്കാന്‍ കൂട്ടിനു ഒരാള്‍ കൂടി ഉണ്ടായല്ലോ... അല്ലെങ്കില്‍ കുറ്റം മുഴുവനായും എന്റെ തലയില്‍ വരുമായിരുന്നു.....!!!!)

എന്തായാലും ഇപ്പൊ ഈ അവസ്ഥയിലായി...

വെറുതെ ഓരോ ഇല്ലാത്ത തലവേദനയുടേയും വയറുവേദനയുടേയും പേരു പറഞ്ഞ് ക്ലാസ്സില്‍ പോവാതിരിക്കാന്‍ ശ്രമിക്കുമ്പോള്‍ ഞാന്‍ അറിഞ്ഞിരുന്നില്ല ഈ വെറുതെ ഇരിക്കല്‍ ഇത്ര ബോറന്‍ പരിപാടിയാണെന്ന്...

ഇപ്പോ ദിവസത്തിനൊക്കെ എന്തൊരു നീളമാണു... രാവിലെയായാല്‍ രാത്രിയാവാന്‍ ഒരു രണ്ടു ദിവസമൊക്കെ വേണമെന്നു തോന്നാണു എനിക്കിപ്പോള്‍....

പണ്ടേ ഞാനൊരു അസൂയക്കാരിയാ....

ഒഴുകി നടക്കുന്ന മേഘത്തിനോടും, പറന്നു നടക്കുന്ന പക്ഷികളോടും, തിമര്‍ത്തു പെയ്യുന്ന മഴയോടും, കത്തി ജ്വലിക്കുന്ന സൂര്യനോടും ........
വന്ന്
വന്ന്
ഇപ്പോള്‍ രണ്ടു കാലില്‍ നടക്കുന്ന മനുഷ്യരോടും വരെ എത്തി നില്‍ക്കുന്നു ആ നീളന്‍ ലിസ്റ്റ് ...

പണ്ടൊക്കെ എപ്പോഴും കൂട്ടിനു വന്നവരേയും കാണുന്നില്ല ഇപ്പോള്‍
രാത്രിയിലും പകലും എന്നില്ല, എന്തിനു വീഴുമ്പോള്‍ പോലും സ്വപ്നം കണ്ടു നടന്നിരുന്നതാ ഞാന്‍... എന്നിട്ടിപ്പോ കിടപ്പിലായപ്പോ ഒരു സ്വപ്നം പോലും വരുന്നില്ല എനിക്കു കൂട്ടിരിക്കാന്‍.....

എന്തിനേറെ പറയുന്നു...
വെറുതെ ഇരുന്നിട്ട് എന്റെ ഒരു പണിയും നടക്കുന്നില്ല എന്നു പറഞ്ഞാല്‍ മതിയല്ലോ...

എങ്കിലും ഞാന്‍ ഇവിടെ തനിച്ചല്ല..

ഒരു വശത്ത് പുസ്തകങ്ങള്‍...( ആയുര്‍വേദം ഒഴിച്ചുള്ളവയെല്ലാം...)
മറുവശത്ത് പാട്ട്
മുന്നിലൊരു കമ്പ്യൂട്ടര്‍
പിന്നിലായി ഞാനും
ഇവിടെ തന്നെ കാണും
കുറച്ചു ദിവസം കൂടി.......

20 comments:

Leji said...

ഈ വീഴ്ച മുന്നില്‍ കണ്ടാ പത്മരാജന്‍ തിങ്കളാഴ്ച നല്ലതാണെന്നു പറഞ്ഞത്‌ ... :D

രസായിട്ടോ.......... വീഴ്ചയും കഥയും.... :)

ഉപാസന || Upasana said...

തിങ്കളാഴ്ചയെ കുറ്റം പറയാതെ പെങ്ങളെ, നല്ല ദിവസം തന്നെയാ..!
:-)
ഉപാസന

jasmin° said...

kalakkiye........kalakkiye........°
oru marinju adichu veezhcha polum ethra bhangiyayi paranja keerthana....neenaal vazhatte!
keerthanaaaaaaaa.........keeeeee....jaiiiiiiiiiiiiiii.........keerthanaaaaaaaa.........keeeeee....jaiiiiiiiiiiiiiii°

Maneesh said...

പാവം കീര്‍ത്തന.......

തറയില്‍ കിടന്ന ഒരുതുള്ളി വെള്ളം പറ്റിച്ച പണിയാ ഇതു......
അല്ലാതെ കുട്ടീടെയോ ... ആ കയ്യിലിരുപ്പിന്റെ കുഴപ്പമോ ഒന്നുമല്ല......

എന്തായാലും എനിക്കിഷ്ടപ്പെട്ടു.... !!!!!

=======================Maneesh

Sunish said...

റെസ്ററ് ഒക്കെ എടുത്ത് എല്ലാം മാറി വന്ന് കാണിച്ചു തരണേ എങ്ങിനെ ആണ് dive ചെയ്തെ എന്ന്

Megha said...

churukam paranjal kurachu naalu koodi fulltime computerinte munnil kaanumennu artham.... sahikuka thanne

sunishettan paranja pole aa dive cheythathinte demo kaanichu tharanne :)

prakash said...

good veenathu kondu oru nalla posting nadannu

അനൂപ്‌ കോതനല്ലൂര്‍ said...

പപ്പേട്ടൻ പറഞ്ഞപ്പോലെ തിങ്കളാഴ്ച്ച നല്ല ദിവസമാണെന്ന്
സുകുളിൽ പഠിക്കുമ്പോൾ എനിക്ക് തോന്നിട്ടില്ല.
രണ്ടീസം അവധി കഴിഞ്ഞ് വരുന്ന തിൺക്കളാഴ്ച്ച ചോദ്യവും അടിയും ഉറപ്പായിരുന്നു

വികടശിരോമണി said...

കോളേജിൽ ക്രിക്കറ്റ് കളിക്കുമ്പോൾ ഒരു റണ്ണൌട്ടിൽ നിന്ന് രക്ഷപ്പെടാനായി(ഔട്ടായാലും ഒരു ചുക്കുമുണ്ടായിരുന്നില്ല)ഒരു യഥാർത്ഥഡൈവിങ്ങ് നടത്തിയതിന്റെ പാട് ഇപ്പൊഴും കൈമുട്ടിലുണ്ട്.അന്നു നിർത്തിയതാ ഡൈവിങ്ങ്.
സാരമില്ലെന്നേ...

lakshmy said...

ഇതെന്താ? ബ്ലൊഗിലിപ്പൊ വീഴ്ച കാലമാണൊ?!!
ഏതായാലും ഞാൻ ഹരിശ്രീ കുറിച്ചത് ഒട്ടും മോശമായില്ല. സാൻഡ്സിന്റെ വീഴ്ചപോസ്റ്റ് ഇന്നലെ വായിച്ചു. ദാ ഇപ്പൊ അടുത്തയാൾ.

‘വീഴാതുള്ള ബ്ലോഗേഴ്സേ...
എണ്ണാമെങ്കിൽ എണ്ണിക്കോ..
രണ്ടുമൂന്നെണ്ണം പിന്നാലേ...‘

ഈ പരിപാടി ഒരു വൻ‌വിജയമാക്കാൻ എല്ലാ ബ്ലോഗേഴ്സിനും സ്വാഗതം

Sreejith said...

:)

ശ്രീ said...

ഒരു തുള്ളി വെള്ളം മതി, പണി മുടക്കാന്‍ എന്നു മനസ്സിലായി, അല്ലേ?

സാരല്യന്നേ... ഒടിവെല്ലാം വേഗം ശരിയാകും...

ആയുര്‍വേദമാണ് വിഷയമല്ലേ? കൊള്ളാം :)

വരവൂരാൻ said...

ആദ്യമായിട്ടാ ഈ വഴിക്ക്‌..... അപ്പോൾ ഒരാളിതാ കാലൊക്കെ ഒടിഞ്ഞിരിക്കുന്നു. അടുത്ത വരവിനു ഇനി എന്താണാവോ... ഈശ്വരാ

വരവൂരാൻ said...

മുകളിലത്തെ കമന്റ്‌ ഞാൻ അറിയാതെ 'ശ്രീ' യുടെ അയ്യപ്പ സ്വാമിയെ കുറിച്ചുള്ള ഗാനത്തിനു കൊണ്ടിട്ടു .. സ്വാമിശരണം ന്റെ കാൽ ഒടിയരുതേ....

Ismu said...

engine veenu ennu chodikkan irunnathayirunnu...
ivide keriyappo ellam manassilayi.. :)

Ismu said...

'എവിടെ തിരിഞ്ഞൊന്നു നോക്കിയാലും
അവിടെല്ലാം വീഴും മാളു മാത്രം'

ഹൈവേമാന്‍ said...

വീഴുമ്പോള്‍ ശ്രധികേണ്ട കാര്യങ്ങളെ കുറിച്ചു ഒരു ബ്ലോഗ് കു‌ടി എഴുതുമോ ? :)

Sreejith said...

nalla posting.... idakku okke oru veezcha nallatha.. :)

Raj Niranjan Das said...

odinja kaalinu ayurvedham thanne sharanam....

Kannan said...

Ini adutha thinkalazhcha ennanavo ???


njangalellam kaathirikkum :D