Tuesday, January 27, 2009

പ്രണയ കാലം

എന്റെയുള്ളില്‍ മഞ്ഞ് പെയ്യുകയായിരുന്നു
മരവിച്ച മഞ്ഞ്

എനിക്കു ചുറ്റിനും ഇരുട്ടായിരുന്നു
കട്ടി കൂടിയ ഇരുട്ട്

ഈ തണുപ്പില്‍ ... ഈ ഇരുട്ടില്‍...
ഞാന്‍ ഏകയായിരുന്നു

ഞാന്‍ ഒരു മഞ്ഞ് ദ്വീപായിരുന്നു

ഒരൊറ്റ നക്ഷത്രം പോലും ഇല്ലാതെ
എന്റെ ആകാശം ശൂന്യമായിരുന്നു


പിന്നൊരു ദിവസം വന്നു നീ
ഒരു നിലാ ചിരിയുമായി

ചിരിയുടെ ചൂടില്‍ മഞ്ഞുരുകി
അതൊരു ഗംഗയായൊഴുകി

ആ ഗംഗയിലൊരോളമായി ഞാനും

ഒരു കാറ്റായെന്നെ തഴുകി
ഒരു സുഗന്ധമായെന്നെ പുല്‍കി
ഒരു നാദമായെന്നില്‍ നിറഞ്ഞു നീ

എന്റെയുള്ളിലും തുടിക്കുന്നു
ചുവക്കുന്നു
എന്റെ ഹൃദയം...

7 comments:

ശ്രീ said...

കൊള്ളാം. :)

കവിതയെ പറ്റീ അഭിപ്രായം പറയാന്‍ ആളല്ല്ല എങ്കിലും കുറച്ചു കൂടി നന്നാക്കാമായിരുന്നു എന്നു തോന്നുന്നു.

Anil cheleri kumaran said...

കാല്‍പ്പനിക ഭംഗി ഓളം വെട്ടുന്നു..
ഇഷ്ടമായി.

വരവൂരാൻ said...

എന്റെയുള്ളിലും തുടിക്കുന്നു
ചുവക്കുന്നു
എന്റെ ഹൃദയം...

അപ്പോൾ "പ്രണയ കാലം" വീണ്ടും തുടങ്ങി
ആശംസകൾ

sreeNu Lah said...

നഷ്ടപ്പെടാതെയിരിക്കട്ടെ ഈ ഹൃദയം

Jayasree Lakshmy Kumar said...

കൊള്ളാം

മനീഷ് said...

വളരെ നന്നായിരിക്കുന്നു......
സന്തോഷത്തില്‍ നിന്നും വേദനയിലെക്കുള്ള യാത്രക്ക്
പകരം വേദനയില്‍ നിന്നും സന്തോഷത്തിലേക്ക്.....
ചുട്ടു പൊള്ളുന്ന മരുഭൂമിയില്‍ നിന്നും
കുളിര്‍ കാറ്റു വീശുന്ന ആരാമത്തിലേക്ക് ......

നന്നായിരിക്കുന്നു........
ആശംസകള്‍...!!!!!!

================== മനീഷ്

Akash nair said...

പ്രണയ കാലം....
എന്റെയുള്ളിലും തുടിക്കുന്നു
ചുവക്കുന്നു
എന്റെ ഹൃദയം...
“ഇടക്കിടക്ക് ഓരോ കലമുടക്കുമെന്നൊരു ദോഷം”
ഇതേതാ ഈ പുതിയ കലം...

അഭിനന്ദനം കുറഞ്ഞു പോയെന്നു കരുതി കവിത നിര്‍ത്തരുത്! നല്ല കവിതകളാണ്. ഇനിയും എഴുതൂ..
ആശംസകള്‍......